Friday, March 29, 2024
spot_img

ഹോട്ടലുകളിൽ ഹലാൽ ബോർഡുകൾ വയ്‌ക്കുന്നത് എന്തിനാണ്?: ആവശ്യമുള്ള ഭക്ഷണം ചോദിച്ചാൽ പോരേ; വിമര്‍ശനവുമായി എംഎം ഹസന്‍

തിരുവനന്തപുരം : ഹോട്ടലുകളിൽ ഹലാൽ ബോർഡ് വയ്‌ക്കുന്നതിനെ വിമർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. ഹോട്ടലുകളിൽ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാൽ പോരേയെന്നും എന്തിനാണ് ഹലാൽ ബോർഡുകൾ വയ്‌ക്കുന്നതെന്നും ഹസൻ ചോദിച്ചു.

അതേസമയം ഹലാൽ വിവാദമുണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണെന്ന് ആരോപിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തി. പന്നിയിറച്ചിയും കഴിക്കാമെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. വിശക്കുന്നവന് മറ്റൊന്നും കഴിക്കാനില്ലെങ്കിൽ പന്നിയിറച്ചിയും ഹറാമല്ല. ഇസ്ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

Related Articles

Latest Articles