ഇസ്രായേൽ – ഹമാസ് സംഘർഷം തുടരുമ്പോൾ നഷ്ടം കൂടുതൽ പലസ്തീൻ ജനതയ്ക്ക് തന്നെയാണ്. കാരണം, യുദ്ധം ആരംഭിച്ചത് ഹമാസ് ആണെങ്കിലും പലസ്തീൻ ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിലെ 450 ഹമാസ് ഭീകര കേന്ദ്രങ്ങൾ വ്യോമാക്രമണത്തിലൂടെ തകർത്തതായി ഇസ്രായേലി പ്രതിരോധ സേനയായ ഐഡിഎഫ് വ്യക്തമാക്കിയിരിക്കുകയാണ്. ഹമാസിന്റെ ആസ്ഥാന കേന്ദ്രങ്ങൾ, നിരീക്ഷണ പോസ്റ്റുകൾ തുടങ്ങിയ ഇടങ്ങൾ ഐഡിഎഫ് തകർത്തയാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതുസംബന്ധിച്ച വിവരം എക്‌സിലൂടെയാണ് ഇസ്രായേലി പ്രതിരോധ സേന പങ്കുവച്ചിരിക്കുന്നത്. അതേസമയം ഹമാസ് നടത്തുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും ഗാസയിലേക്ക് ആക്രമണം കടുപ്പിക്കുമെന്നും ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പോരാട്ടം ഹമാസിനെതിരാണ്. ഗാസയിലെ ജനങ്ങളോടല്ല ഇസ്രായേലിന്റെ യുദ്ധമെന്നും ഐഡിഎഫ് വക്താവ് വ്യക്തമാക്കി. ഗാസയിലെ സാധാരണക്കാരായ ജനങ്ങളെ കവചമായി ഉപയോഗിച്ചുകൊണ്ട് ഹമാസ് ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാണെന്നും ഇസ്രായേൽ ചൂണ്ടിക്കാട്ടി. കൂടാതെ, വടക്കൻ ഗാസവിട്ട് ജനങ്ങൾ തെക്കൻ ഗാസയിലേക്ക് മാറണമെന്ന മുന്നറിയിപ്പും ഇസ്രായേൽ സേന നൽകിയിട്ടുണ്ട്. പള്ളികളും ആശുപത്രികളും ഭൂഗർഭ താവളങ്ങളും ഒളിത്താവളങ്ങളായി ഹമാസ് ഭീകരർ ഉപയോഗിക്കുകയാണ്. ഭീകരരെയും പൊതുജനങ്ങളെയും വേർതിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ ജനങ്ങൾ വടക്കൻ ഗാസ വിട്ട് തെക്കൻ ഗാസയിലേക്ക് സുരക്ഷിതമായി മാറണമെന്ന് ഐഡിഎഫ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹമാസുമായുള്ള ഇസ്രയേലിന്റെ പോരാട്ടം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഗാസയിൽ ഹമാസിനെതിരെ യുദ്ധത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചെന്ന് ടെൽ അവീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ശത്രുവിനെ ഭൂമിക്ക് മുകളിലും താഴെയും നിന്ന് ഉന്മൂലനം ചെയ്യുമെന്നും ഹമാസുമായുള്ള യുദ്ധം, അതിജീവനത്തിനായുള്ള ഇസ്രായേലിന്റെ പോരാട്ടമാണെന്നും ഗാസയിൽ നടത്തുന്ന ഗ്രൗണ്ട് ഓപ്പറേഷന്റെ രണ്ടാം ഘട്ടം ദീർഘവും കഠിനവുമായ ക്യാമ്പയിനായിരിക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി. കൂടാതെ, ഇസ്രയേലിന്റെ തിരിച്ചടി ആരംഭിച്ചതിനുശേഷം ഗാസയിൽ മരിച്ചവരുടെ എണ്ണം 8,000 ൽ കവിഞ്ഞെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഗാസയിൽ ഇതുവരെ നടത്തിയ ആക്രമണങ്ങളിൽ വെച്ച് ഏറ്റവും കനത്ത വ്യോമാക്രമണമാണ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഇസ്രായേല്‍ സൈന്യം കര-വ്യോമ മാര്‍ഗങ്ങളില്‍ അര്‍ധരാത്രിയില്‍ ഇടതടവില്ലാതെ നടത്തിയ ആക്രമണത്തില്‍ ഗാസ നടുങ്ങിയിരിക്കുകയാണ്. അതിരൂക്ഷമായ ബോംബാക്രമണമാണ് ഇസ്രായേലിന്റെ ഭാഗത്തു നിന്നുണ്ടായത്. പിന്നാലെ പ്രദേശത്തെ ഇന്റര്‍നെറ്റ്, ഫോണ്‍ സംവിധാനങ്ങള്‍ നിലച്ചിരുന്നു. ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതോടെ വടക്കന്‍ ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം കിഴക്കന്‍ ഗാസയിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്. ടാങ്കുകളും ബുള്‍ഡോസറും കവചിത വാഹനങ്ങളുമുള്‍പ്പെടെ എല്ലാ സൈനിക സംവിധാനങ്ങളോടും കൂടിയാണ് ഇസ്രായേല്‍ സൈന്യം ഗാസയിലേക്ക് കടന്നത്.
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…