ന്യൂയോർക്ക്: ആധുനിക കാലത്തെ നാസികളാണ് ഹമാസ് ഭീകരരെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. സംഘർഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരർ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഗിലാദ് എർദാൻ പറഞ്ഞു.
ഹമാസ് എന്നാൽ മോഡേൺ ഡേ നാസികളാണ്. മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാരയുമാണ് ഹമാസിന്റേത്. സംഘർഷത്തിന് പരിഹാരം കാണുകയെന്നത് ഒരിക്കലും ഹമാസിന്റെ ലക്ഷ്യങ്ങളിൽ ഇല്ല. അവർ ഒരിക്കലും ആശയവിനിമയത്തിലോ ചർച്ചയിലോ താത്പര്യപ്പെടുന്നില്ല. ഹമാസിന് താത്പര്യമുള്ള ഒരേയൊരു കാര്യം ജൂതരെ നാമാവശേഷമാക്കുകയെന്ന അന്തിമ പരിഹാരം മാത്രമാണ്. നാസിസം ഉയർന്നുവന്നപ്പോൾ കാണിച്ച അതേ നിശബ്ദതയാണ് ഇപ്പോൾ ലോകം പാലിക്കുന്നത്. കഴിഞ്ഞ 16 വർഷമായി പാലസ്തീനികളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. 2007ൽ ഗാസയുടെ അധികാരം പിടിച്ചെടുക്കുമ്പോൾ ഹമാസ് കൊന്നൊടുക്കിയത് നൂറുകണക്കിന് പാലസ്തീനികളെയായിരുന്നുവെന്നും ഗിലാദ് എർദാൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 16 വർഷം ഗാസ ഭരിച്ചവരാണ് ഹമാസ് നാസികൾ. പാലസ്തീനികളെ ചൂഷണം ചെയ്തും എതിർക്കുന്ന ഓരോരുത്തരെയും വെട്ടിയരിഞ്ഞും 16 വർഷം അവർ ഗാസയിൽ തുടർന്നു. 2007ൽ ഗാസ കൈയടക്കുമ്പോൾ നൂറുകണക്കിന് പാലസ്തീനികളെ വകവരുത്തിയായിരുന്നു ഹമാസ് അധികാരത്തിലേറിയത്. സ്‌കൂളിന് സമീപം മിസൈൽ ലോഞ്ചറുകൾ നിർമ്മിച്ചും ആശുപത്രികൾക്ക് താഴെ ബങ്കറുകളിൽ ഒളിച്ചും ഓരോ പാലസ്തീനിയെയും മനുഷ്യകവചമായി ഉപയോഗിച്ച് അവർ മുന്നേറി. ഞങ്ങൾ ഏതുതരത്തിൽ ഇതിനോട് പ്രതികരിക്കണമെന്നാണ് നിങ്ങൾ പറയുന്നതെന്നും ഗിലാദ് എർദാൻ ചോദിച്ചു. ഹമാസ് നേതാക്കൾ ദോഹയിലും ഇസ്താംബൂളിലും ആഡംബര ജീവിതം നയിക്കുകയാണ്. അവർ ഒരിക്കലും ഗാസ മുനമ്പിൽ വസിക്കാറില്ല. അവരുടെ ജനങ്ങൾ ദാരിദ്ര്യത്തിൽ തന്നെ കഴിയുന്നു. ഹമാസും ഐഎസ്‌ഐഎസും പോലെയുള്ള ഭീകരസംഘടനകൾ ആശുപത്രികൾക്കുള്ളിൽ പ്രവർത്തിക്കുകയാണ്. ഷിഫ ഹോസ്പിറ്റൽ ഇതിന് ഉദാഹരണമാണ്. ഹമാസിന്റെ കമാൻഡ് സെന്ററാണതെന്നും ഗിലാദ് എർദാൻ ചൂണ്ടിക്കാട്ടി.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…