Hamas terrorists are more brutal than ISIS; The Israel Defense Forces said that the only answer to those who want the annihilation of Israel is a strong response
ടെൽ അവീവ്: ഇസ്രായേലിന്റെ നാശമാണ് ഹമാസ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് ഒരിക്കലും നടക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ സേന. ഇസ്രായേലിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായ ഇത്രയും അധികം പേർ നികൃഷ്ടമായ രീതിയിൽ കൊല ചെയ്യപ്പെടുന്നത്. അമേരിക്കയിലെ സെപ്തംബർ 11ന് സമാനമായ സാഹചര്യമാണിത്.
ഇസ്രായേലിന്റെ ഉന്മൂലനമാണ് ഹമാസ് ഭീകരവാദികളുടെ ലക്ഷ്യം. ഐഎസ്‌ഐഎസിനേക്കാൾ ഭീകരവും പൈശാചിക മുഖവുമാണ് ഹമാസ് തീവ്രവാദികൾക്കുള്ളത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ ഹമാസ് കൊലപ്പെടുത്തി. നൂറു കണക്കിന് ആളുകളെ ബന്ദികളാക്കി. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്കെതിരെ ശക്തവും സുദൃഢവുമായ പ്രതികരണമാണ് ആവശ്യം. അതാണ് ഇപ്പോൾ തങ്ങൾ ചെയ്യുന്നതെന്നും പ്രതിരോധ സേന പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന ആക്രമണത്തിൽ ഇരുഭാഗത്തുമായി 1200ലധികം പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിൽ അമേരിക്കയും ഇന്ത്യയും ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങൾ ഇസ്രായേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസ് ഭീകരർക്കെതിരായ യുദ്ധത്തിൽ പങ്കുചേരാൻ അമേരിക്ക പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും ഇസ്രായേലിലേക്ക് അയച്ചു കഴിഞ്ഞു.
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…