Sunday, December 21, 2025

ആശുപത്രികളും സ്‌കൂളുകളും മറയാക്കി ഹമാസ് ഭീകരവാദികൾ; കിൻഡർഗാർഡനുകളിൽ നിന്ന് റോക്കറ്റ് ലോഞ്ചറുകളും മോർട്ടർ ഷെല്ലുകളും പിടിച്ചെടുത്ത് ഇസ്രായേൽ സൈന്യം

ടെൽ അവീവ്: ഹമാസ് ഭീകരവാദികൾ ഗാസയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ഇസ്രായേൽ പ്രതിരോധ സേന. ആശുപത്രികളും മെഡിക്കൽ സൗകര്യങ്ങളും ഹമാസ് ഭീകരർ അവരുടെ പ്രവർത്തനങ്ങൾക്ക് മറയാക്കുന്നുണ്ടെന്നതിന്റെ തെളിവുകൾ സൈന്യം കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഗാസയിലെ കുട്ടികളുടെ സ്‌കൂളുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ റോക്കറ്റ് ലോഞ്ചറുകളും മോർട്ടർ ഷെല്ലുകളും കണ്ടെത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഗാസയിലുള്ള ഒരു കിന്റർഗാർഡനിൽ നിന്നും സ്‌കൂളിൽ നിന്നുമാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയതെന്ന് ഐഡിഎഫ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കുട്ടികളുടെ സ്‌കൂളുകളിൽ ആയുധങ്ങളല്ല, കളിപ്പാട്ടങ്ങളാണ് സൂക്ഷിക്കേണ്ടത് എന്ന കുറിപ്പോടെയാണ് ഐഡിഎഫ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. റെയ്ഡ് നടത്തുന്നതും ആയുധങ്ങൾ പിടിച്ചെടുക്കുന്നതുമെല്ലാം ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.

Related Articles

Latest Articles