Saturday, December 20, 2025

അമേരിക്കന്‍ ഹെലികോപ്ടറില്‍ തൂങ്ങിയാടിയത് മൃതദേഹമല്ല, ജീവനുള്ള ഭീകരന്‍; താലിബാന്റെ ഈ സാഹസം ഉയരമേറിയ തൂണില്‍ പതാക സ്ഥാപിക്കാൻ..

കാബൂള്‍: അഫ്ഗാനില്‍ നിന്നുള്ള അമേരിക്കന്‍ സൈനീക പിന്മാറ്റ ദിവസം യു എസ് കോപ്ടറിൽ മൃതദേഹം തൂക്കിയിട്ട നിലയിൽ പ്രചരിച്ച വീഡിയോയിൽ കണ്ടത് മൃതദേഹമല്ലായെന്ന് റിപ്പോർട്ട്. താലിബാന്‍ കൊലപ്പെടുത്തിയ ആളെ കെട്ടിയിട്ട് കൊണ്ട് പോകുന്നു എന്നാണ് സമൂഹ മാധ്യമങ്ങളിലടക്കം ഈ വീഡിയോ പ്രചരിച്ചുകൊണ്ടിരുന്നത്.

ഇപ്പോഴിതാ ഇത് മൃതദേഹമല്ലായിരുന്നു എന്നും, ശരീരത്തില്‍ ബന്ധിക്കപ്പെട്ട രീതിയില്‍ ഒരു താലിബാന്‍ ഭീകരനാണെന്നും ഇപ്പോള്‍ എ എഫ് പി ഫാക്‌ട് ചെക്ക് ടീം സ്ഥിരീകരിക്കുകയാണ്. ഉയരമേറിയ ഒരു തൂണില്‍ തങ്ങളുടെ പതാക സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ഈ സാഹസം ഭീകരര്‍ ചെയ്തതെന്നും. ഗവര്‍ണറുടെ ഓഫീസിലെ തൂണിനെയാണ് ഭീകരര്‍ ലക്ഷ്യം വച്ചതെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.

അതേസമയം പതാക ഉയര്‍ത്തുന്നതിനായി കുരുങ്ങിക്കിടക്കുന്ന കയര്‍ നേരെയാക്കുന്നതിനായിരുന്നു ഭീകരൻ ശ്രമിച്ചത്. എന്നാല്‍ അവര്‍ക്ക് അതില്‍ വിജയിക്കാനായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. അമേരിക്കയുടെ ബ്ലാക്ക്‌ഹോക്ക് ഹെലികോപ്ടറാണ് താലിബാന്‍ പറത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ച്‌ പെന്റഗണ്‍ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles