കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവെ യുവതിയോട് മോശമായി പെരുമാറിയ പോലീസുകാരൻ അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ സ്വദേശി സതീശാണ് സംഭവത്തിൽ പിടിയിലായത്. ഇയാൾ ഐജി ലക്ഷ്മണയുടെ ഓഫീസ് സ്റ്റാഫാണ് എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ മുണ്ടക്കയത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ബസിൽ വെച്ചായിരുന്നു സംഭവം. യുവതി പരാതി പറഞ്ഞതോടെ ബസ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പൊലീസെത്തി സതീശിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

