Sunday, December 21, 2025

ഫിസിയോ തെറാപ്പി ക്ക് എത്തിയ യുവതിക്ക് പീഡനം !കെപിസിസി മുന്‍ നിര്‍വാഹക സമിതിയംഗത്തിന്റെ മകനായ ജിംനേഷ്യം ഉടമ അറസ്റ്റിൽ

കണ്ണൂർ : പയ്യന്നൂരിലെ വെല്‍നെസ് ക്‌ളിനിക്ക് -ജിംനേഷ്യത്തിൽ ഫിസിയോ തെറാപ്പി ക്ക് എത്തിയ യുവതിയെ ലൈംഗിക ചൂഷണത്തിനാക്കിയെന്ന പരാതിയിൽ വെല്‍നെസ് ജിംനേഷ്യം ഉടമ അറസ്റ്റിൽ. ശരത് നമ്പ്യാർ എന്ന നാൽപത്തി രണ്ടുകാരനാണ് അറസ്റ്റിലായത്. കെപിസിസി മുന്‍ നിര്‍വാഹക സമിതിയംഗം എം. നാരായണന്‍ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ.

കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ സ്ഥാപനത്തിലെത്തിയ 20വയസുകാരിയായ യുവതിയെ ഫിസിയോ തെറാപ്പി ചെയ്യുന്നമുറിയുടെ ഡോര്‍ അടച്ചതിനു ശേഷം ശരത് നമ്പ്യാര്‍ തന്നെ ബലമായി കയറി പിടിച്ചുപീഡിപ്പിച്ചു വെന്നാണ് പരാതി. പരാതിയിൽ ശനിയാഴ്ച്ച രാത്രി ശരത് നമ്പ്യാറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിറ്റേദിവസം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ ചോദ്യം ചെയ്തു. ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശരത് നമ്പ്യാരുടെ സ്ഥാപനത്തിനെതിരെ നേരത്തെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Latest Articles