Friday, September 25, 2026

ഹരിയാനയില്‍ ഗായികയുടെ മൃതദേഹം റോഡരുകില്‍ കുഴിച്ചിട്ട നിലയില്‍; രണ്ട് പേർ കസ്റ്റഡിയിൽ

റോത്തക്: ഈ മാസം 11ന് കാണാതായ ഗായികയുടെ മൃതദേഹം ഹരിയാനയിലെ റോഡരികില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ദില്ലിയിൽ നിന്നാണ് ഗായികയെ കാണാതായത്.സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.റോത്തക്കിലെ മെഹാമില്‍ നിന്നുളള രവി, അനില്‍ എന്നിവരാണ് പിടിയിലായിരിക്കുന്നത്.

പ്രതികളുമായി യുവതിയ്ക്ക് മുന്‍പരിചയം ഉണ്ടായിരുന്നു.ഇതില്‍ ഒരാള്‍ ഗായികയെ നേരത്തെ പീഡിപ്പിച്ചിരുന്നതായി പരാതിയും നല്കിയിരുന്നതാണ്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി ദ്വാരക ഡപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ ശങ്കര്‍ ചൗധരി മാധ്യമങ്ങളോട് വ്യക്തമാക്കി.11ന് മ്യൂസിക് വിഡിയോ ചിത്രീകരണത്തിനായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭിവാനിയില്‍ പോയ ഗായിക പിന്നീട് മടങ്ങി വന്നില്ലെന്നാണ് കുടുംബം പരാതിപറഞ്ഞിരുന്നു.

എന്നാല്‍ ഗായികയെ കൊലപ്പെടുത്താന്‍ വേണ്ടി കരുതിക്കൂട്ടി നടത്തിയ മ്യൂസിക് വിഡിയോ ചിത്രീകരണമായിരുന്നു വെന്ന് പ്രതികള്‍ സമ്മതിച്ചു.അമിതമായ അളവില്‍ ലഹരിമരുന്ന് നല്‍കി അവശയാക്കിയതിനു ശേഷമായിരുന്നു കൊലപാതകം നടത്തിയതെന്നും, യുവതി കൂട്ടമാനഭംത്തിന് ഇരയായിട്ടുണ്ടെന്നും അതിന് ശേഷമാണ് കൊല നടന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധ പ്രകടനങ്ങള്‍ ദ്വാരകയില്‍ അരങ്ങേറിയിരുന്നു.

Related Articles

Latest Articles