Rss-office-attack-cpm-planning-k-surendran-statement
കോഴിക്കോട്: തലശ്ശേരിയിലെ പുന്നോല്‍ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഈ കൊലപാതക കുറ്റം ബിജെപിക്കുമേല്‍ കെട്ടിവെയ്ക്കുകയായിരുന്നെന്നും, മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ മനപ്പൂര്‍വം കുടുക്കുകയായിരുന്നു. സി.പി.എമ്മുകാര്‍ കൊല്ലുകയും പിന്നീട് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണുളളത്. മുഖ്യമന്ത്രിയുടെ വീടിനടുത്ത് തന്നെ സംഭവിക്കുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഹരിദാസന്‍ വധക്കേസിലെ പ്രതികളിലൊരാളായ നിജില്‍ദാസിനെ മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വാടകവീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. മാത്രമല്ല പ്രശാന്ത് എന്നയാളുടെ വീട്ടില്‍ നിന്നാണ് നിജിലിനെ പിടികൂടിയത്. എന്നാൽ പ്രശാന്ത് ഗള്‍ഫിലാണ്. അദ്ധ്യാപികയായ ഭാര്യ പി എം രേഷ്മയാണ് ഇയാള്‍ക്ക് വീട് നല്‍കിയത്. പ്രശാന്ത് സിപിഎം പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സിപിഎം നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…