Kerala

ആലപ്പുഴയിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം: ആറ് പ്രതികള്‍ പിടിയിൽ

ആലപ്പുഴ: ആർഎസ്എസ് (RSS) പ്രവർത്തകനായ ശരത് ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ആറ് പേർ അറസ്റ്റിൽ. കുമാരപുരം പൊത്തപ്പള്ളി തെക്ക് പീടികയിൽ വീട്ടിൽ ടോം പി തോമസ് , കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണു, തൃക്കുന്നപ്പുഴ കിഴക്കേക്ക ര വടക്ക് നിഷ ഭവനത്തിൽ കിഷോർ കുമാർ ( കൊച്ചി രാജാവ് 34), കുമാരപുരം താമല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ കുമാരപുരം എരിക്കാവ് കൊച്ചുപുത്തൻ പറമ്പിൽ സുമേഷ്, താമല്ലാക്കൽ പുളിമൂട്ടിൽ സൂരജ് എന്നിവരെയാണ് ഹരിപ്പാട് സി ഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത് ചന്ദ്രൻ ബുധനാഴ്‌ച്ച രാത്രിയാണ് കൊല്ലപ്പെടുന്നത്. രാത്രി 11ന് പുത്തൻകരി ക്ഷേത്രത്തിലെ ഉത്സവം കൂടിയതിന് ശേഷം കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശരത്തിനെ കരിപ്പൂത്തറ ജങ്ഷനിൽ വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രിയമില്ലെന്നും അമ്പലപറമ്പിലെ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

8 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

9 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

9 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

10 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

10 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

11 hours ago