Monday, October 5, 2026

ര​ണ്ട്​ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ഒളിച്ചോടി: യു​വ​തിയും കാമുകനും അറസ്റ്റിൽ

ചെങ്ങന്നൂർ: കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് നാടുവിട്ട യു​വ​തിയെ കാ​മു​ക​നൊ​പ്പം അറസ്റ്റ് ചെയ്ത് പോലീസ്. മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല ശ്രീ​ന​ന്ദ​നം വീ​ട്ടി​ൽ അ​ഞ്ജ​ന (35), ചെ​ങ്ങ​ന്നൂ​ർ അ​ങ്ങാ​ടി​ക്ക​ൽ കൊ​ച്ചാ​ദി​ശ്ശേ​രി വീ​ട്ടി​ൽ കെ.​ആ​ർ. സു​ജി​ത്ത് (36) എ​ന്നി​വ​രാണ് അ​റ​സ്റ്റിലായത്.

പത്തുവയസിൽ താഴെയുള്ള ര​ണ്ട്​ കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചാണ് യുവതി ഒളിച്ചോടിയത്. അ​ഞ്ജ​ന​യു​ടെ ഭ‌​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. തുടർന്ന് ഭ​ർ​ത്താവിന്റെ ​വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ഞ്ജ​ന ഇക്കഴിഞ്ഞ 11ന് ​പു​ല​ർ​ച്ച ര​ണ്ടി​നാ​ണ് സു​ജി​ത്തി​നൊ​പ്പം പോ​യ​ത്.

യുവതിയുടെ ഭർത്താവ് 11-ന് ​പു​ല​ർ​ച്ച 4.45-ന് ​വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് അ​ഞ്ജ​ന മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യ​ത്​ അ​റി​ഞ്ഞ​ത്. മാത്രമല്ല ഇ​രു​വ​രും പ​ഠ​ന​കാ​ലം മു​ത​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് വ്യക്തമാക്കി.

ഇന്നലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് എ​സ്.​ഐ എ​സ്. രാ​ജേ​ഷ്, സീ​നി​യ‌​ർ സി.​പി.​ഒ ബാ​ല​കൃ​ഷ്ണ​ൻ, വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മാ​യാ​ദേ​വി എ​ന്നി​വ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. കോ​ട​തി ഇവരെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Articles

Latest Articles