Categories: AgricultureIndia

ഒരു ദിവസം 76.61 കിലോ പാല്‍; റെക്കോര്‍ഡ് നേട്ടവുമായി ബല്‍ദേവിന്റെ പശു

ഹരിയാന : ഒരു ദിവസം 76.61 കിലോ പാലുല്‍പാദിപ്പിച്ച ഹരിയാനയിലെ പശുവിന് റെക്കോര്‍ഡ് നേട്ടം. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശിയായ ബല്‍ദേവ് സിംഗിന്റെ പശുവാണ് റെക്കോര്‍ഡ് പാല്‍ ഉല്‍പാദിപ്പിച്ചത്. പഞ്ചാബിലെ കര്‍ഷകന്റെ പശു 72 കിലോ പാല്‍ ഉല്‍പാദിപ്പിച്ചതായിരുന്നു മുന്‍ റെക്കോര്‍ഡ്. സങ്കരയിനം പശുക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ പാലാണ് ജോഗന് ലഭിച്ചതെന്ന് നാഷണല്‍ ഡെയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ലോകത്തെ ഏറ്റവുമധികം പാലുല്‍പാദിപ്പിക്കുന്ന സങ്കരയിനങ്ങളിലൊന്നായ ഹോള്‍സ്റ്റിന്‍ ഫ്രീഷ്യന്‍ എന്ന ഇനത്തില്‍പ്പെട്ടതാണ് ബല്‍ദേവ് സിംഗിന്റെ പശു. തന്റെ ഫാമിലെ ഏറെ പ്രിയപ്പെട്ട പശുവിന് ജോഗന്‍ എന്നാണ് ബര്‍ദേവ് സിംഗ് നല്‍കിയ പേര്.

ജോഗന്റെ നാലാമത്തെ പ്രസവത്തിലെ പാലുല്‍പാദനമാണ് റെക്കോര്‍ഡിന് അര്‍ഹമായത്. ആദ്യത്തെ പ്രസവങ്ങളില്‍ 42 കിലോ, 54 കിലോ, 62 കിലോ എന്നിങ്ങനെയായിരുന്നു ലഭിച്ചിരുന്നത്. അമേരിക്കയില്‍ നിന്നാണ് പശുവിന്റെ ബീജം ഇറക്കുമതി ചെയ്തത്. ഹരിയാനയിലെ പ്രശസ്തനായ ക്ഷീര കര്‍ഷകനാണ് ബല്‍ദവ് സിംഗ്. ഒട്ടേറ കര്‍ഷക പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സഹോദരനൊപ്പം തികച്ചും ശാസ്ത്രീയ രീതിയിലാണ് ബര്‍ദേവിന്റെ പശുവളര്‍ത്തല്‍.

ബല്ദേവും സഹോദരനും 2010ല്‍ എന്‍ഡിആര്‍ഐ സംഘടിപ്പിച്ച പരിശീലനത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ശാസ്ത്രീയ മാര്‍ഗങ്ങളിലേക്ക് കൂടുതല്‍ തിരിഞ്ഞത്. മികച്ച ഉല്‍പാദന ക്ഷമതയുള്ള പശുക്കളാണ് ബല്‍ദേവിന്റെ ഫാമിലുള്ളത്. കര്‍ണാലിലെ ഗലിബ് ഖേരി ഗ്രാമത്തിലാണ് ബല്‍ദേവിന്റെ ഫാം.

admin

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

9 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

9 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

9 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

9 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

10 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

10 hours ago