Harsha
ബംഗളൂരു: മതമൗലികവാദികളുടെ അഴിഞ്ഞാട്ടത്തിൽ കർണാടകയിൽ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹർഷയെ കൊലപ്പെടുത്തിയത് ജിഹാദികൾ ആണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചു.
ബജരംഗദൾ നേതാവ് ഹർഷ ആണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ ഷിവമോഗയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയാണ് ഹർഷയ്‌ക്ക് നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ഹർഷയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹാഷ്ടാഗും മെഴുകുതിരികളുമില്ല എന്ന് സുരേന്ദ്രൻ വികാരാധീനനായി പ്രതികരിച്ചു.
”കൊല്ലപ്പെട്ടത് ഷർഷ. കൊന്നത് ജിഹാദികൾ. ഹാഷ്ടാഗുമില്ല മെഴുകുതിരിയുമില്ല. ഒരു വരി വാർത്തപോലുമില്ല…”സുരേന്ദ്രൻ വ്യക്തമാക്കി.
കർണാടകയിലെ സീഗിഹട്ടിയിൽ തയ്യൽ കട നടത്തുന്ന ആളാണ് ഹർഷ. രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്നതിനിടെ അദ്ദേഹത്തെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള ശിവമോഗ ജില്ലയിലെ സീഗെഹട്ടി പ്രദേശത്ത് വെച്ച് ഹര്‍ഷ കൊല്ലപ്പെട്ടത്. മാരകായുധങ്ങളുമായി എത്തിയ സംഘം ഹർഷയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.
അക്രമികൾ കഞ്ചാവ് ലഹരിയിലായിരുന്നു എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഹർഷയെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…