Harsha Murder Case
ബെംഗളൂരു: മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ബജ്റംഗ് ദള്‍ പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിന്റെ അന്വേഷണം എൻഐഎയ്ക്ക് ( Harsha Murder Investigation Handover To NIA)കൈമാറി കർണാടക സർക്കാർ. കേസിൽ എൻഐഎ അന്വേഷണം വേണമെന്ന് ഹർഷയുടെ കുടുംബവും ബിജെപി പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കേസന്വേഷണം എൻഐഎയ്ക്ക് കൈമാറിയത്.
സംഭവത്തിൽ ഇതുവരെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ എൻഐഎ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ശിവമോഗ്ഗയിലെ സീഗാഹട്ടിയില്‍ തയ്യല്‍ കട നടത്തിയിരുന്ന 26കാരനായ ഹർഷ ഫെബ്രുവരി 20നാണ് കൊല്ലപ്പെട്ടത്. കർണാടകയിൽ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ച് പരസ്യമായി ഹർഷ രംഗത്ത് വന്നിരുന്നു.
സ്‌കൂളുകളിലും, കോളേജുകളിലും യൂണിഫോം ധരിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്യാമ്പെയ്നും സജീവമായിരുന്നു. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മതമൗലികവാദികൾ ഭീഷണിപ്പെടുത്തിയെങ്കിലും ഹർഷ അത് വകവയ്ച്ചില്ല. ഇതാണ് അക്രമികളെ കൊലയ്‌ക്ക് പ്രേരിപ്പിച്ചത്. സംഭവത്തിൽ പ്രതികളെ ആരെയും വെറുതെ വിടില്ലെന്നും എല്ലാവർക്കും ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു.
കൊലപാതകത്തിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി സംസ്ഥാന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. 2016 മുതൽ പ്രതികൾക്ക് ഹർഷയോട് വൈരാഗ്യമുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായ പലരുടെ പേരിലും കൊലപാതക കേസുകൾ അടക്കം ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കർണാടകയിലെ ബജ്റംഗ് ദള്‍ പ്രവർത്തകൻ ഹർഷയുടെ കൊലപാതകം എൻഐഎ അന്വേഷിക്കും.
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി…
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ…
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ…
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള സാമ്പത്തിക ഭൂമികയിൽ, ഓരോ രാജ്യത്തിൻ്റെയും വ്യാപാര നയങ്ങൾ കേവലം ഉഭയകക്ഷി ബന്ധങ്ങളുടെ ഫലമല്ല. മറിച്ച്, ലോകശക്തികളുടെ…
ലോകം ഗ്രീക്ക് ഗണിതശാസ്ത്രജ്ഞരായ യൂക്ലിഡിന്റെയും (ബി.സി. 300) പൈഥഗോറസിന്റെയും (ബി.സി. 580 - 500) പേരുകൾ ജ്യാമിതിയുടെ അടിസ്ഥാനശിലകളായി വാഴ്ത്തുമ്പോൾ,…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…