CPM-KERALA
തിരുവനന്തപുരം: മഹാമാരി തീർത്ത ദുരിതകാലം കണക്കിലെടുക്കാതെ ജനജീവിതം സ്തംഭിപ്പിച്ച് ഇടത് തൊഴിലാളി സംഘടനകൾ നടത്തുന്ന രണ്ട് ദിവസം നീളുന്ന പണിമുടക്ക് നാളെ തുടങ്ങും. പൊതുഗതാഗതം ഉൾപ്പെടെ നിശ്ചലമാക്കി നടത്തുന്ന സമരം ഫലത്തിൽ കേരളത്തിൽ ഹർത്താലായി മാറുകയാണ്.
കോവിഡിന് ശേഷം സാധാരണക്കാരായ ജനങ്ങൾ അവരുടെ ജീവിതങ്ങൾ കരകയറ്റികൊണ്ടുവരുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയ പോരിന് വേണ്ടി സ്വകാര്യവാഹനങ്ങൾക്ക് വരെ തടയിട്ട് ഇടത് സംഘടനകൾ ഇത്തരത്തിലുള്ള ദ്വിദിന പണിമുടക്ക് നടത്തുന്നത്.
അതേസമയം, പണിമുടക്കിന് കാരണമായി ഉന്നയിക്കുന്ന വിഷയങ്ങൾ സംസ്ഥാന തലത്തിൽ തന്നെ പരിഹരിക്കാനാകുന്ന ഒന്നാണെന്നും, അതുകൊണ്ട് തന്നെ ഒരു ആചാരം പോലെ എല്ലാ വർഷവും ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്യുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും KSTഎംപ്ലോയീസ് സംഘ് യൂണിയൻ പറയുന്നു.
കൂടാതെ കെ എസ് ആർ ടി സിയിൽ ക്ഷാമബത്ത കുടിശ്ശിക നിലനിൽക്കെയാണ് ശമ്പളപരിഷ്കരണം നടപ്പിലാക്കിയത്. അതോടൊപ്പം പെൻഷൻ പരിഷ്ക്കരിക്കാൻ ഇതുവരെ ഇടത് സർക്കാർ തയ്യാറായിട്ടുമില്ല. പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്ന ഇടതുപക്ഷ വാഗ്ദാനം പാലിച്ചിട്ടില്ലായെന്നു മാത്രമല്ല, ജീവനക്കാരിൽ നിന്നും ഈടാക്കിയ തുകപോലും പെൻഷൻ സ്കീമിൽ നിക്ഷേപിച്ചിട്ടില്ല.
പൊതുമേഖലാ സ്ഥാപനങ്ങള കമ്പനിവൽക്കരിക്കുന്നതിനെതിരെ ശബ്ദിക്കുന്ന ഇടതുപക്ഷ യൂണിയനുകൾ കെ എസ് ആർ ടി സിക്കു സമാന്തരമായി കെ സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനിയെ കണ്ടില്ലെന്നു നടിക്കുകയാണ്. ഡീസൽ വിലവർധനവിനെക്കുറിച്ച് ആവലാതിപ്പെടുന്നവർ തന്നെ കെ എസ് ആർ ടി സിയിൽ നിന്നും 24% നികുതി ഈടാക്കുകയും ചെയ്യുന്നു.
അതേസമയം,തികച്ചും രാഷ്ട്രീയ പ്രേരിതമായ പണിമുടക്കിൽ നിന്നും എല്ലാ കെ എസ് ആർ സി ജീവനക്കാരും പിന്മാറണമെന്നും ഡ്യൂട്ടിക്ക് ഹാജരാവുന്ന ജീവനക്കാർക്ക് മതിയായ സംരക്ഷണം നല്കാൻ സർക്കാരും മാനേജ്മെന്റും തയ്യാറാവണമെന്നും KSTഎംപ്പോയീസ് സംഘ് ആവശ്യപ്പെടുന്നു.
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…
ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…