ചണ്ഡീഗഡ് : ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിന് താൽപര്യമുണ്ടെന്നറിയിച്ച് ആർഎൽഡി (രാഷ്ട്രീയ ലോക്ദൾ) അദ്ധ്യക്ഷൻ ജയന്ത് ചൗധരി. ലോക്ഹിത് പാർട്ടി, ഹരിയാന ജൻ ചേതനാ പാർട്ടി എന്നിവർ ഹരിയാനയിൽ ഇതിനോടകം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ എത്തിയിട്ടുണ്ട്. പിന്നാലെയാണ് ആർഎൽഡിയും ബിജെപി സഖ്യത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആർഎൽഡി രണ്ട് മുതൽ നാലു വരെ സീറ്റുകളിൽ മത്സരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഖ്യത്തിലെ മറ്റു പാർട്ടികൾക്കും ഇതേ രീതിയിൽ തന്നെയായിരിക്കും സീറ്റ് വിഭജനം ഉണ്ടാവുക. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാർത്ഥികളെക്കുറിച്ച് തീരുമാനിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ യോഗം ചേരും.

