ദില്ലി : തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തിയിട്ടും ഹരിയാന കോണ്‍ഗ്രസിലെ തമ്മിലടി അവസാനിക്കുന്നില്ല .മുൻ സംസ്ഥാന അധ്യക്ഷൻ അശോക് തൻവർ പാർട്ടി പദവികൾ എല്ലാം രാജി വെച്ചു .
വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൻ്റെ അനുയായികള്‍ക്ക് സീറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ തന്‍വര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റികളില്‍ നിന്നടക്കം തന്‍വര്‍ രാജിവെച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് സീറ്റുകള്‍ പ്രഖ്യാപിച്ചെന്നാണ് അശോക് തന്‍വറിൻ്റെ ആരോപണം. സീറ്റുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഞായറാഴ്ചയാണ് അശോക് തന്‍വര്‍ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തിയത്.
ഹരിയാനയിൽ ഹൂഡ കോണ്‍ഗ്രസായി ചുരുക്കി കെട്ടാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ അനുവദിച്ചെന്ന് സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ അശോക് തന്‍വര്‍ ആരോപിച്ചു.
17 വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ അവഗണനയില്‍ അതീവ വേദനയുണ്ട്. എല്ലാ വഴികളും അടഞ്ഞതിനാലാണ് തനിക്ക് ഇങ്ങനെയൊരു കത്തെഴുതേണ്ടി വന്നതെന്നും തന്‍വര്‍ രാജിക്കത്തില്‍ പറയുന്നു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…