Tuesday, December 23, 2025

വിദ്വേഷ പ്രസംഗം!കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിന്റെ മൊഴിയെടുത്ത് വിട്ടയച്ചു ; അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം

കോഴിക്കോട് : വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിന്റെ മെഡിക്കൽ കോളജ് പോലീസ് മൊഴിയെടുത്തു. ശേഷം നോട്ടിസ് നൽകി വിട്ടയച്ച ഷമ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം.

കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിനെതിരെ തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് ഷമയ്‌ക്കെതിരെ കേസെടുത്തത്. ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമയുടെ പ്രസംഗം.

മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചു എന്നാണ് തിരുവനന്തപുരം സ്വദേശി നൽകിയ പരാതിയിൽ ആരോപിക്കുന്നത്. അതേസമയം ഷമയ്‌ക്കെതിരായ കേസ് തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്നാണ് യുഡിഎഫ് വാദം. കേസിനെ നിയമപരമായി നേരിടുമെന്നും യുഡിഎഫ് വ്യക്തമാക്കി.

Related Articles

Latest Articles