വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി തൊപ്പി എന്ന മുഹമ്മദ് നിഹാദിനെ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും വളാഞ്ചേരി പോലീസ് മുറിയുടെ വാതിൽ തകർത്താണ് തൊപ്പിയെ പിടികൂടിയത്. തൊപ്പിക്കെതിരെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് പോലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. എന്നാൽ എസ്.എഫ്.ഐ നേതാക്കളായ കെ.വിദ്യക്കും നിഖിൽ തോമസിനുമെതിരെയും പരാതി ലഭിച്ചപ്പോൾ കേരളാ പോലീസിന്റെ ഈ ആർജവം എവിടെയായിരുന്നു എന്ന് ചോദിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. തൊപ്പിയും തൊപ്പിക്കാരും തോറ്റു തൊപ്പിയിട്ടവരും എന്ന അടിക്കുറിപ്പോടെയാണ് ശ്രീജിത്ത് പണിക്കർ ഒരു വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
തൊപ്പിയെ അറസ്റ്റ് ചെയ്ത രീതി നമ്മൾ എല്ലാവരും കണ്ടതാണ്. ഇവിടെ കേരള പോലീസ് തെളിയിച്ചത് കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെ തങ്ങൾക്ക് ഇങ്ങനെയും അറസ്റ്റ് ചെയ്യാൻ കഴിയും എന്നതാണെന്ന് ശ്രീജിത്ത് പണിക്കർ പറയുന്നു. അതേസമയം, കേരളം വളരെ വലിയ രീതിയിൽ ചർച്ച ചെയ്യുന്ന, എല്ലാവരുടെയും ജീവിതത്തെ ബാധിക്കുന്ന പ്രത്യേകിച്ച് വിദ്യാർഥി സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു പ്രശ്നത്തെ പോലീസ് എങ്ങനെയാണു സമീപിച്ചതെന്നും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിദ്യയെ കണ്ടുപിടിക്കുന്നതിനാണെങ്കിലും നിഖിൽ തോമസിനെ പിടികൂടുന്നതിനും പോലീസിന്റെ ആർജവം എവിടെയായിരുന്നു എന്നും ശ്രീജിത്ത് പണിക്കർ തുറന്നടിക്കുന്നു. ഇവർ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്താനോ തൊപ്പിയെ പിടികൂടിയതുപോലെ മുറി ചവിട്ടിപൊളിക്കാനോ ഒന്നും മുതിർന്നില്ലെന്നും ശ്രീജിത്ത് പണിക്കർ തുറന്നടിക്കുന്നു. തൊപ്പി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണം. അതുപോലെ എല്ലാ കേസുകളിലും പോലീസ് ഒരുപോലെ സമീപിക്കണമെന്നാണ് ശ്രീജിത്ത് പണിക്കർ തുറന്നടിക്കുന്നത്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…