കോഴിക്കോട്: മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെ കോടതി വെറുതെ വിട്ടു .ഡിവൈഎഫ്ഐ പ്രവർത്തകരായ പ്രതികളെയാണ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. അതേസമയം സെക്യൂരിറ്റി ജീവനക്കാരനെ പ്രതികൾ മർദിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളടക്കമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത് .2022 ആഗസ്റ്റ് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സന്ദർശക ഗേറ്റിലായിരുന്നു സംഭവം. ഡിവൈഎഫ്ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിയിലേക്ക് കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആശുപത്രി സൂപ്രണ്ടിനെ കാണണമെന്നാവശ്യപ്പെട്ട് അകത്തുകടക്കാൻ ശ്രമിച്ചത് തടഞ്ഞതായിരുന്നു മർദ്ദനകാരണം . ഡി.വൈ.എഫ്.ഐ.യുടെ അന്നത്തെ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ കെ. അരുൺ ഉൾപ്പെടെ 16 പേരെ പ്രതികളാക്കിയാണ് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നത് .എന്നാൽ ഇതിനിടയിലും പല സംഭവവികാസങ്ങളും ഉണ്ടായി .ഗവ. മെഡിക്കൽ കോളേജിൽ സുരക്ഷാജീവനക്കാരെ ഡി.വൈ.എഫ്.ഐ. നേതാവിന്റെ നേതൃത്വത്തിൽ മർദ്ദിച്ച കേസ് അഞ്ചരലക്ഷം രൂപനൽകി ഒത്തുതീർപ്പാക്കാൻ ശ്രമം ഉണ്ടായെന്ന തരത്തിൽ ആരോപണം ഉണ്ടായിരിന്നു .

