Sunday, December 21, 2025

അരിക്കൊമ്പൻ്റെ പുനരധിവാസം;പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെയുള്ള പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഇടുക്കിക്കാരുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പൻ എന്ന കാട്ടാനയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജി ഇന്ന് ഹൈക്കോടതി. പറമ്പികുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ ഹർജിയാണ് ഇന്ന് കോടതി പരിഗണിക്കുക.നെന്മാറ എംഎൽഎ കെ.ബാബുവാണ് ഹര്‍ജി നൽകിയത്.പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ല എന്നാണ് ഹര്‍ജിയിലെ വാദം.

അതേസമയം അരിക്കൊമ്പനെ പറമ്പികുളത്തേക്ക് കൊണ്ട് വരുന്നതിനെതിരെ മുതലമടയിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.അതിനിടെ അരികൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട്‌ കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ആക്രമണ സ്വഭാവമുള്ള ആന പറമ്പിക്കുളം വനമേഖലയിൽ വന്നാൽ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാവും. മേഖലയിൽ പൂപ്പാറ, എർത്ത്ഡാം, അഞ്ചാംകോളനി, കടവ്, പിഎപി, കുരിയർകുറ്റി, സുങ്കം, കച്ചിത്തോട്, തേക്കടി അല്ലിമൂപ്പൻ, മുപ്പതേക്കർ, ഒറവൻപാടി, പെരിയചോല, വരടികുളം, തുടങ്ങി 13 കോളനികൾ ഈ പ്രദേശത്ത് ഉണ്ട്.

Related Articles

Latest Articles