Saturday, December 20, 2025

ബൈക്കിലെത്തി ആറ് പവൻ തൂക്കമുള്ള സ്വർണ്ണമാലയുമായി കടന്നു;പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരം: ബൈക്കിലെത്തി മാല മോഷണം.അമരവിള സിഎസ്ഐ പള്ളിക്ക് സമീപം എസ്ബി ഫാൻസി സ്റ്റോർ നടത്തുന്ന രാമേശ്വരം മുഴിമൻതോട്ടം ഏദനിൽ ഷൈലജ (58) യുടെ ആറ് പവൻ തൂക്കമുള്ള സ്വർണ്ണമാലയുമായാണ് യുവാക്കൾ കടന്നത്. ഞായറാഴ്ച രാത്രി 8.15നാണ് സംഭവം.

കടയിൽ സാധനം ആവശ്യപ്പെട്ട് എത്തിയ രണ്ട് യുവാക്കളിൽ ഒരാളാണ് കൃത്യം നടത്തിയത്. 25 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. മാല പൊട്ടിക്കുന്നതിനിടെ ഷൈലജയുടെ കഴുത്തിന് മുറിവേറ്റു. പിടിവലിയിൽ കടയിലെ ചില്ല് പെട്ടിക്കൊപ്പം നിലത്ത് വീണ് ഇവരുടെ മുതുകിലും കൈയ്ക്കും പൊട്ടിയ ചില്ല് തറച്ചുകയറി പരിക്കുണ്ട്. പാറശ്ശാല പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ കടയിലെത്തി തെളിവെടുത്തു. പ്രദേശത്തെ സിസിടിവി ക്യാറകൾ നിരീക്ഷിച്ചുവരുന്നതായും മോഷ്ടാക്കളെപ്പറ്റി സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.

Related Articles

Latest Articles