CRIME

ജ്യൂസിൽ വിഷം കലർത്തി ഭർത്താവിനെയും സുഹൃത്തിനെയും കൊന്നു;വ്യാജമദ്യം കുടിച്ചാണ് മരിച്ചതെന്ന് ചിത്രീകരിച്ചു;ഒടുവിൽ ഭാര്യയും കാമുകനും പിടിയിൽ

ജുനഗഡ്: ജ്യൂസിൽ വിഷം കലർത്തി ഭർത്താവിനെയും സുഹൃത്തിനെയും കൊന്ന ഭാര്യയും കാമുകനും പിടിയിൽ.ഗുജറാത്തിലെ ജുനഗഡിലാണ് കൊടുംക്രൂരത നടന്നത്.കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട റഫീഖിന്റെ ഭാര്യ മെഹ്മൂദ,കാമുകൻ ആസിഫ് ചൗഹാൻ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും ബന്ധത്തിന് ഭർത്താവ് തടസ്സമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്.

റഫീഖിനെ കൊല്ലാൻ മനസിലുറപ്പിച്ച പ്രതികൾ ഇമ്രാൻ എന്നയാളെ കുട്ടൂപിടിച്ച് സയനൈഡ് സംഘടിപ്പിച്ചു. തുടർന്ന് ശീതളപാനീയത്തിൽ കലർത്തി റഫീഖിന്റെ ഓട്ടോറിക്ഷയിൽ വച്ചു. ഇത് കുടിച്ച് റഫീഖും അദ്ദേഹത്തോടൊപ്പം ജ്യൂസ് പങ്കിട്ടു കുടിച്ച ഭരത് എന്ന സുഹൃത്തും കൊല്ലപ്പെടുകയായിരുന്നു.

ആദ്യം വ്യാജമദ്യം കുടിച്ചാണ് മദ്യപാനികളായ ഇരുവരും മരിച്ചതെന്ന ആസിഫിക്കിന്റെയും മെഹ്മൂദയുടെയും കഥ പോലീസ് വിശ്വസിച്ചെങ്കിലും ശീതളപാനീയത്തിലെ വിഷാംശം ശ്രദ്ധയിൽപ്പെട്ട പോലീസ് സംശയം തോന്നിയതോടെ അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു.തുടർന്നാണ് മെഹ്മൂദയും ആസിഫിലും തമ്മിലുള്ള ബന്ധം പുറത്തായതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.

anaswara baburaj

Recent Posts

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

15 mins ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

19 mins ago

ഭാരതത്തിന് ഇത് നേട്ടങ്ങളുടെ കാലം !

മുടിഞ്ചാ തൊട് പാക്കലാം...! മോദിയുടെ ഭരണത്തിൽ പ്രതിരോധ രംഗത്തുണ്ടായ മാറ്റങ്ങൾ കണ്ടോ ?

59 mins ago

ഇറാൻ പ്രസിഡന്റിന് എന്ത് സംഭവിച്ചു ? ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ…

1 hour ago

കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന സമ്മേളനം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ 58 നിലവിളക്കുകൾ തെളിയിച്ചു

തിരുവനന്തപുരം : ഈ മാസം 25, 26 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 58 മത് സംസ്ഥാന…

1 hour ago