He went outside to enter the courtyard of his daughter's house; An 80-year-old woman met a tragic end after a power line broke
ഇടുക്കി: വൈദ്യുതി ലൈൻ പൊട്ടിവീണ് 80കാരിക്ക് ദാരുണാന്ത്യം. കുഞ്ചിത്തണ്ണി നെല്ലിക്കാട് രഞ്ജിത്ത് ഭവനിൽ സുബ്ബുലക്ഷ്മിയാണ് വൈദ്യുത ആഘാതമേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മകളുടെ വീടിന്റെ മുറ്റമടിക്കാനായി പുറത്തേക്ക് ഇറങ്ങിയ സുബ്ലക്ഷ്മിയുടെ മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണത്.
കുഞ്ചിത്തണ്ണി നെല്ലിക്കാടുള്ള മകൾ മഹാലക്ഷ്മിയുടെ വീട്ടിലായിരുന്നു വർഷങ്ങളായി സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. മഹാലക്ഷ്മിയും ഭർത്താവ് അർജുനനും തോട്ടത്തിൽ ജോലിക്കായി പോയ സമയത്തായിരുന്നു അപകടം നടന്നത്. ഉടൻ സമീപവാസികൾ എത്തിയെങ്കിലും ലൈനില് വൈദ്യുതി പ്രവാഹം ഉണ്ടായതിനാൽ സുബ്ബലക്ഷ്മിയുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. പിന്നീട് വൈദ്യുതി വകുപ്പ് ഓഫീസിലേക്ക് വിളിച്ചറിയിച്ചതിനുശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടാണ് സുബ്ബലക്ഷ്മിയെ പുറത്തെടുത്തത്. സുബ്ബലക്ഷ്മിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് സുബ്ബലക്ഷ്മിയുടെ മൃതദേഹം. തുടർ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്നും പോലീസ് അറിയിച്ചു.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…