Tuesday, December 16, 2025

യന്ത്രം ഉപയോഗിച്ച് തേങ്ങയിടാൻ കയറി;തിരിച്ച് ഇറങ്ങവെ തല കീഴായി മറിഞ്ഞു,കാൽ കുടുങ്ങി തൂങ്ങിക്കിടന്നത് 2 മണിക്കൂർ!;ഒടുവിൽ രക്ഷക്കായി ഫയർ ഫാേഴ്സ് എത്തി

അടിമാലി: യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറിയ തൊഴിലാളി,യന്ത്രത്തിൽ കാൽ കുരുങ്ങി തലകീഴായി തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂർ.ഒടുവിൽ രക്ഷക്കായി ഫയർ ഫാേഴ്സ് ഉദ്യോ​ഗസ്ഥർ എത്തി സാഹസികമായി രക്ഷപ്പെടുത്തി.വെള്ളത്തൂവൽ കണ്ണങ്കര ജയൻ (47) നെയാണ് അടിമാലി ഫയർ ഫാേഴ്സ് രക്ഷിച്ചത്. വെള്ളത്തൂവൽ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് സംഭവം. 70 അടി ഉയരമുള്ള തെങ്ങിൽ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു ഇയാൾ.

വെള്ളത്തൂവലിലെ ചെത്തുതൊഴിലാളിയായ ജയൻ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറി തിരിച്ച് ഇറങ്ങവെ തല കീഴായി മറിഞ്ഞു. കാൽ യന്ത്രത്തിൽ കുടുങ്ങി തല കീഴായി തൂങ്ങി കിടന്നു. വിവരമറിഞ്ഞ് ഫയർ ഫാേഴ്സ് റോപ്പ്, നെറ്റ് ലാഡർ എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സേനാംഗങ്ങളായ രാഹുൽ രാജ്, ജെയിംസ് എന്നിവർ മുകളിൽ കയറി ജയനെ വലയ്ക്കകത്താക്കി സുരക്ഷിതമായി താഴെയിറക്കി. തുടർന്ന് ജയനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായ പരിക്കുകൾ ഒന്നും ഇല്ല.

Related Articles

Latest Articles