മോസ്കോ: രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. തിങ്കളാഴ്ച നരേന്ദ്രമോദിയുമായി നോവോ-ഒഗാരിയോവോയിലെ തന്റെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് പുടിൻ ഇന്ത്യൻ പ്രധാനമന്ത്രിയെ പുകഴ്ത്തി രംഗത്ത് വന്നത്. പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ മോദിയെ പുടിൻ അഭിനന്ദിക്കുകയും ചെയ്തു. .
“നിങ്ങളുടെ ജീവിതം മുഴുവൻ ഇന്ത്യൻ ജനതയെ സേവിക്കുന്നതിനായി നിങ്ങൾ സമർപ്പിച്ചു, അവർക്ക് അത് മനസിലാക്കാൻ കഴിയും,” എന്ന് പുടിൻ പറഞ്ഞു. “നിങ്ങൾ പറഞ്ഞത് ശരിയാണ്, എനിക്ക് ഒരു ലക്ഷ്യമേയുള്ളു, അത് ജനങ്ങളും എൻ്റെ രാജ്യവുമാണ്,” എന്നാണ് മോദി മറുപടിയായി പറഞ്ഞത്.

