Health after injection: Saline water the villain at Punalur Taluk Hospital? The mystery continues and Sable is sent to investigate
കൊല്ലം: പുനലൂർ താലൂക്കാശുപത്രിയിൽ ആന്റിബയോട്ടിക് കുത്തിവയ്പ്പ് എടുത്ത 11 പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ സലൈൻ വാട്ടർ പരിശോധനയ്‌ക്ക് അയക്കും. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് 11 പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ശിശുരോഗ വിഭാഗം അടക്കമുള്ള വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവർക്കാണ് കുത്തിവയ്പ്പിന് ശേഷം അസ്വസ്ഥത ഉണ്ടായത്. അസ്വസ്ഥത ഉണ്ടായവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ് ടിയിൽ ആശുപത്രിയിലേക്ക് രാത്രി മാറ്റി. മറ്റ് എട്ടുപേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ രോഗികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ കൂട്ടിരിപ്പുകാർ ആശുപത്രി അധികൃതരുമായി വാക്കുതർക്കമായി. നാട്ടുകാരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. ആന്റിബയോട്ടിക്ക് നേർപ്പിക്കാൻ ഉപയോഗിക്കുന്ന സലൈൻ വാട്ടറിലാണ് സംശയമുയരുന്നത്.
ആന്റിബയോട്ടിക്ക് മരുന്നിന്റെയും സലൈൻ വാട്ടറിന്റെയും ഉപയോഗം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇവ പരിശോധനയ്‌ക്ക് അയക്കും. കുഴപ്പമുണ്ടെന്ന് കണ്ടെത്തിയാൽ ഡിസ്റ്റിക് വാട്ടറിന്റെ മുഴുവൻ ബാച്ചു പിൻവലിക്കേണ്ടി വരും. അതേസമയം 11 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…