Friday, December 19, 2025

കോൺഗ്രസിന് കനത്ത ആഘാതം; ! കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭും ബിഹാർ കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ അനിൽ ശർമ്മയും ബിജെപിയിൽ ചേർന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭും ബിഹാർ കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ അനിൽ ശർമ്മയും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഇരുവരും അം​ഗത്വം സ്വീകരിച്ചത്.

ഇന്ന് രാവിലെയാണ് സനാതന ധർമ്മത്തിനെതിരായി മുദ്രാവാക്യം മുഴക്കാൻ തനിക്ക് കഴിയില്ലെന്ന് അറിയിച്ച് ഗൗരവ് വല്ലഭ് പാർട്ടി അം​ഗത്വം രാജിവച്ചത്. മാർച്ച് 31-നാണ് അനിൽ ശർമ്മ കോൺ​ഗ്രസിൽ നിന്നും രാജിവച്ചത്. ഒരു ദശാബ്ദത്തിനുള്ളിൽ കോൺ​ഗ്രസ് പാർട്ടി വിടുന്ന നാലാമത്തെ കോൺ​ഗ്രസ് അദ്ധ്യക്ഷനാണ് അനിൽ ശർമ്മ.

സനാതന ധർമ്മത്തിനെതിരായി മുദ്രാവാക്യങ്ങൾ ഉയർത്താനോ, രാജ്യത്തിനായി വികസനം കൊണ്ടുവരുന്നവരെ തെറ്റായി ചിത്രീകരിക്കാനോ തനിക്ക് കഴിയില്ലെന്ന് അറിയിച്ചായിരുന്നു ഗൗരവ് വല്ലഭ് കോൺ​ഗ്രസിൽ നിന്നും രാജിവച്ചത്. യാതൊരു ലക്ഷ്യബോധവുമില്ലാതെയാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും രാജി സമർപ്പിച്ച് മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാടുകളോടും എതിർപ്പും അറിയിച്ചായിരുന്നു ഗൗരവ് ഇന്ന് രാവിലെ രാജിവച്ചത്. പാർട്ടി സ്വീകരിച്ച നിലപാടുകളോടും ഗൗരവ് വല്ലഭ് എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

Related Articles

Latest Articles