Monday, December 22, 2025

ഹിസ്‌ബുള്ളയ്ക്ക് കനത്ത തിരിച്ചടി ! ഹസൻ നസ്രള്ളയ്ക്ക് പിന്നാലെ ഭീകര സംഘടനയുടെ എക്സിക്യൂട്ടീവ് കൗൺ‌സിൽ അംഗത്തെ വധിച്ച് ഇസ്രയേൽ

ഹിസ്‌ബുള്ളയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ‌ പ്രതിരോധ സേന. വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസൻ നസ്രള്ള വധിക്കപ്പെട്ടതിനു പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്നലെ നടത്തിയ ആക്രമണത്തിലാണ് കൗക്കിനെ വധിച്ചതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. എന്നാൽ ഹിസ്ബുള്ള ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല .

നബീൽ കൗക്ക് ഹിസ്ബുള്ളയുടെ എക്സിക്യൂട്ടീവ് കൗൺ‌സിൽ അംഗമാണ്. 1980 കൾ മുതൽ സംഘടനയിൽ പ്രവർത്തിക്കുന്ന കൗക്ക്, 2006 ൽ ഇസ്രയേലുമായി നടന്ന യുദ്ധത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. ഹിസ്ബുള്ളയുടെ നിലപാടുകൾ വ്യക്തമാക്കാനും സുരക്ഷാകാര്യങ്ങളടക്കം ചർച്ച ചെയ്യാനും മാദ്ധ്യമങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ടിരുന്നു. നസ്‍‌റല്ലയുടെ പിൻഗാമിയായി പറഞ്ഞ് കേട്ടിട്ടിരുന്ന നേതാക്കളിലൊരാൾ കൗക്കിന്റേതായിരുന്നു.

Related Articles

Latest Articles