Categories: International

അഫ്ഗാനിസ്ഥാനില്‍ താലിബന്‍ തകരുന്നു: മുന്നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറ് കണക്കിന് താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറും എന്ന് ഉറപ്പായതോടെ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ സൈന്യവും ഇവര്‍ക്കെതിരെ രൂക്ഷമായ പ്രതിരോധമാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുന്നൂറിലധികം താലിബന്‍ തീവ്രവാദികള്‍
കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

തെക്കന്‍ മേഖലയിലെ ഹെല്‍മണ്ട പ്രവിശ്യയില്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ നിരവധി തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. അതേ സമയം ഇപ്പോഴും അഫ്ഗാന്‍ സൈന്യം ഇപ്പോഴും താലിബന് എതിരെയുള്ള ആക്രമണങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത് അമേരിക്കന്‍ വ്യോമസേനയെ ആണ്. എന്നാല്‍ ഇവരുടെ പിന്‍മാറ്റത്തോടെ തീവ്രവാദികളുടെ എങ്ങനെ ശക്തമായി നേരിടാം എന്ന ചര്‍ച്ചകളിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

പല ജില്ലകളുടേയും നിയന്ത്രണം ഇപ്പോഴും താലിബന്റെ കൈയിലാണ് എന്നതും അഫ്ഗാന്‍ സൈന്യത്തിന് പ്രതിസന്ധിയാകുന്നു. നേരത്തേ സൈനിക മേധാവിയായിരുന്ന ബിസ്മില്ലാഖാന്‍ മുഹമ്മദിയെ പുതിയ പ്രതിരോധമന്ത്രിയാക്കി യതും താലിബനെ നേരിടുന്നതിന് വേണ്ടിയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

30 minutes ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

43 minutes ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 hour ago

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

9 hours ago