Tuesday, April 30, 2024
spot_img

അഫ്ഗാനില്‍ 50 ജില്ലകള്‍ താലിബന്‍ നിയന്ത്രണത്തില്‍ : മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ 370 ജില്ലകളില്‍ അമ്പതെണ്ണം താലിബന്റെ നിയന്ത്രണത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ. അഫ്ഗാന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി ഡെബോറാ ലിയോണ്‍സ് കാബൂളില്‍ വാര്‍ത്താഏജന്‍സിയോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. കഴിഞ്ഞ മാസമാണ് ഈ ജില്ലകളുടെ നിയന്ത്രണം
താലിബന്റെ പിടിയിലായത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍മാറി തുടങ്ങിയ പശ്ചാത്തലത്തിലാണ് താലിബന്‍ തീവ്രവാദികള്‍ ഈ മേഖലകളില്‍ പിടിമുറുക്കിത്തുടങ്ങിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപപതാം വാര്‍ഷിക ദിനമായ സെപ്തംബര്‍ 11 ന് അമേരിക്കന്‍ സേനയുടെ
പിന്‍മാറ്റം പൂര്‍ത്തിയാക്കാനാണ് ബൈഡന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കുന്ദൂസ് പ്രവിശ്യയിലെ പല ജില്ലകളുടേയും നിയന്ത്രണം താലിബന്‍ ഏറ്റെടുത്തിരിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അടുത്തയാഴ്ച അമേരിക്കന്‍ പ്രസിഡന്റ്
ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles