കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറ് കണക്കിന് താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറും എന്ന് ഉറപ്പായതോടെ തീവ്രവാദികള്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ സൈന്യവും ഇവര്‍ക്കെതിരെ രൂക്ഷമായ പ്രതിരോധമാണ് നടത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുന്നൂറിലധികം താലിബന്‍ തീവ്രവാദികള്‍
കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.
തെക്കന്‍ മേഖലയിലെ ഹെല്‍മണ്ട പ്രവിശ്യയില്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ നിരവധി തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. അതേ സമയം ഇപ്പോഴും അഫ്ഗാന്‍ സൈന്യം ഇപ്പോഴും താലിബന് എതിരെയുള്ള ആക്രമണങ്ങള്‍ക്ക് പ്രധാനമായും ഉപയോഗിക്കുന്നത് അമേരിക്കന്‍ വ്യോമസേനയെ ആണ്. എന്നാല്‍ ഇവരുടെ പിന്‍മാറ്റത്തോടെ തീവ്രവാദികളുടെ എങ്ങനെ ശക്തമായി നേരിടാം എന്ന ചര്‍ച്ചകളിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
പല ജില്ലകളുടേയും നിയന്ത്രണം ഇപ്പോഴും താലിബന്റെ കൈയിലാണ് എന്നതും അഫ്ഗാന്‍ സൈന്യത്തിന് പ്രതിസന്ധിയാകുന്നു. നേരത്തേ സൈനിക മേധാവിയായിരുന്ന ബിസ്മില്ലാഖാന്‍ മുഹമ്മദിയെ പുതിയ പ്രതിരോധമന്ത്രിയാക്കി യതും താലിബനെ നേരിടുന്നതിന് വേണ്ടിയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

