Saturday, December 20, 2025

കനത്ത മഴയും കാറ്റും !! റെയിൽവേ ട്രാക്കിൽ മരം വീണു! വൈദ്യുതി ലൈൻ ഉൾപ്പെടെ തകർന്നു ! ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിൽ മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്ടും ആലുവയിലുമാണ് ട്രാക്കിൽ മരംവീണത്. നിരവധി ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്.

കോഴിക്കോട് കല്ലായി-ഫറോക്ക് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് റെയില്‍വേ ട്രാക്കിലേക്ക് കാറ്റിലും മഴയിലും മൂന്ന് മരങ്ങള്‍ കടപുഴകിവീണു. റെയില്‍വേയുടെ വൈദ്യുതലൈനുകളും പൊട്ടിച്ചുകൊണ്ടാണ് മരങ്ങൾ വീണത്. കാറ്റിൽ സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും റെയില്‍വേ ട്രാക്കിലേക്ക് പതിച്ചു. ഗതാഗതം തടസപ്പെടുത്തതിനെത്തുടർന്ന് തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് കല്ലായി സ്റ്റേഷന് മുന്‍പായി നിര്‍ത്തിയിട്ടിരിക്കുകയാണ്. മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് കല്ലായിയിലും കണ്ണൂർ-ഷൊർണൂർ മെമു കോഴിക്കോട്ടും പിടിച്ചിട്ടിരിക്കുകയാണ്.

Related Articles

Latest Articles