Kerala

കനത്ത മഴ തുടരുന്നു ; മൂന്നുജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കാസർഗോഡ് കോളജുകൾക്ക് അവധി ബാധകമല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ,​ കണ്ണൂർ,​ കാസർഗോഡ് ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട് ജില്ലയിൽ കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർമാർ അറിയിച്ചു.

കാസർഗോഡ് ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ അതിശക്തമായ മഴയിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ സ്റ്റേറ്റ്,​ സി.ബി.എസ്.ഇ,​ ഐ.സി.എസ്.ഇ,​ സ്കൂളുകൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ,​ അങ്കണവാടികൾ,​ മദ്രസകൾ തുടങ്ങിയവയ്ക്കാണ് ജില്ലാകളക്ടർ കെ.ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്. അതേസമയം കോളേജുകൾക്ക് അവധി ബാധകമാക്കിയിട്ടില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല.

കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ,​ ഐ.സി.എസ്.ഇ,​ സി.ബി.എസ്.ഇ സ്കൂളുകൾ,​ കേന്ദ്രീയ വിദ്യാലയങ്ങൾ,​ മദ്രസകൾ,​ ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. മുൻനിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾ,​ യൂണിവേഴ്‌സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല.

വയനാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ,​ അങ്കണവാടികൾ,​ ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ,​ നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago