Featured

സംസ്ഥാനത്ത് നാലു ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത; രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി

കോഴിക്കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ജനജീവിതത്തെ ബാധിച്ചു. മഴക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചു. എറണാകുളം ജില്ലയിലെ ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.

രാവിലെ ഫോര്‍ട്ടുകൊച്ചി കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് കൊല്ലംകോട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ദ് രാജ്, സഹായ രാജ് എന്നിവരെയാണു കാണാതായത്. കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ കാണാതായ ചേര്‍പ്പുങ്കല്‍ കളപ്പുരയ്ക്കല്‍ മനേഷ് സെബാസ്റ്റ്യനെ കണ്ടെത്തിയില്ല. അതിനിടെ, വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മടങ്ങിയെത്തി.

സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കെടുതിക്ക് ഇരയായവര്‍ക്കായി ഏഴു ജില്ലകളിലായി പത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 165 കുടുംബങ്ങളിലെ 835 പേര്‍ ഈ ക്യാംപുകളിലുണ്ട്. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് ചെറിയ ആശ്വാസമുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ മഴ തുടരും. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 25ഓടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഞായറാഴ്ച ഇടുക്കി, കാസര്‍കോട്, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

admin

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

2 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

2 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

3 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

3 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

3 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

4 hours ago