Kerala

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം: പ്രതികളെ രക്ഷിക്കാൻ വീണ്ടും നീക്കം, ക്യാമ്പസിലെ പരിശോധനാ റിപ്പോര്‍ട്ട് പൊലീസിന് കൈമാറാതെ കോളജ് അധികൃതര്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ കോളജ് വിദ്യാഭ്യാസ വകുപ്പും കോളജ് അധികൃതരും ചേര്‍ന്നു ക്യാമ്പസില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത വസ്തുക്കളെ സംബന്ധിച്ച്‌ ഇനിയും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയില്ല. വിദ്യാര്‍ഥി അഖിലിനെ കുത്തി വീഴ്ത്തിയ കേസിലെ മുഖ്യപ്രതി ആര്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നു കണ്ടെടുത്ത ഉത്തരക്കടലാസിന്റെ വിശദാംശങ്ങളും കൈമാറിയില്ല. കോളജ് പ്രിന്‍സിപ്പലാണ് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

സര്‍വകലാശാലാ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍ നിന്നു കണ്ടെടുത്തെങ്കിലും ഇതു വ്യാജമാണെന്ന നിലപാടിലാണ് സര്‍വകലാശാല. രണ്ടു സംഭവത്തിലുമായി രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്‌തെങ്കിലും വിശദാംശങ്ങള്‍ നല്‍കാതെ അന്വേഷണം മുന്നോട്ടു പോകില്ലെന്ന നിലപാടിലാണ് പൊലീസ്. പിടിച്ചെടുത്ത ഉത്തരക്കടലാസുകള്‍ എവിടെ നിന്നു വിതരണം ചെയ്തവയാണെന്നും ഏതു വര്‍ഷത്തെയാണെന്നും ആരാണ് ഇവ കൈകാര്യം ചെയ്തിരുന്നതെന്നും സംബന്ധിച്ച വിശദാംശങ്ങളാണു കന്റോണ്‍മെന്റ് പൊലീസ് തേടിയത്. ഇതേക്കുറിച്ച്‌ കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കേരള സര്‍വകലാശാലാ അധികൃതര്‍ പൊലീസിനെ അറിയിച്ചിരുന്നു.

പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും അദ്ദേഹം നാളെ മുതലേ പ്രവര്‍ത്തന നിരതനാകൂ. പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന അധ്യാപകന്‍ ഉണ്ടായിരുന്ന സമയത്താണു പരിശോധന നടന്നത്. പുതിയ പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കട്ടെ എന്ന അഭിപ്രായത്തിലാണ് കോളജ് വിദ്യാഭ്യാസ വകുപ്പും സര്‍വകലാശാലയും.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

53 mins ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago