സംസ്ഥാനത്ത് മഴ ശക്തം. മഴ ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അരുവിക്കര ഡാം ഷട്ടര്‍ തുറന്നു. ജല നിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും ഉള്ളവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജല അതോറിറ്റി അറിയിച്ചിട്ടുണ്ട്. പെരുവണ്ണാമുഴി ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു
ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയിലും ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. അതേസമയം മഴക്കെടുതിയില്‍ വിവിധ ഭാഗങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. വിഴിഞ്ഞത്തും നീണ്ടകരയില്‍നിന്നും കടലില്‍ പോയ ഏഴുപേരെയും കോട്ടയത്ത് മീനച്ചിലാറ്റില്‍ ഒരാളെയും കാണാതായി.ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. നേവിയും തീരദേശ സേനയും രംഗത്തുണ്ട്. ഇടുക്കിയടക്കമുള്ള ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടങ്ങി. ഇടുക്കിയില്‍ മൂന്നു ഡാം തുറന്നു.

