Friday, January 2, 2026

കനത്ത മഴ; അമര്‍നാഥ് തീര്‍ഥാടനത്തിന് താത്കാലിക നിരോധനം

ദില്ലി: കനത്ത മഴയെ തുടർന്ന് അമർനാഥ് തീർത്ഥയാത്ര താത്കാലികമായി നിർത്തി വെച്ചു. ബാൽടൽ-പഹൽഗം തുടങ്ങിയ പരമ്പരാ​ഗത പാതകളിൽ ഇന്നലെ രാത്രിയോടെ മഴ ശക്തി പ്രാപിച്ചതോടെയാണ് തീർത്ഥാടകരുടെ സുരക്ഷയെ മുൻനിർത്തി യാത്ര നിർത്തിയത്. മേഖലയിൽ ആംബുലൻസുകൾ അടക്കമുള്ള അവശ്യ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം 29 ന് ആരംഭിച്ച അമർനാഥ് തീർത്ഥാടനത്തിൽ ഇതുവരെ ഏകദേശം ഒന്നരലക്ഷത്തോളം പേർ ഭാഗമായി. റിയാസി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരിക്കുന്നത്.

Related Articles

Latest Articles