ദില്ലി : രാജ്യ തലസ്ഥാനത്തും ഉത്തര്‍പ്രദേശിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നോയിഡ, ലഖ്നൗ, ഗാസിയാബാദ്, ആഗ്ര എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
ദേശീയ തലസ്ഥാനത്ത് ശനിയാഴ്ച്ച ഉച്ച മുതല്‍ തുടര്‍ച്ചയായി മഴ പെയ്തിരുന്നു. പലയിടത്തും റോഡുകളില്‍ വെള്ളക്കെട്ടുണ്ടാകുകയും മരങ്ങള്‍ പിഴുതു വീഴുകയും ചെയ്തിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് ലഖ്നൗ, നോയിഡ, ഗാസിയാബാദ്, ആഗ്ര, മീററ്റ്, അലിഗഡ്, മഥുര, കാണ്‍പൂര്‍, ഇറ്റാ, മെയിന്‍പുരി, ഫിറോസാബാദ് എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിൽ ശക്തമായ മഴയും, ഇടിമിന്നലും കണക്കിലെടുത്ത് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കുകയും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
കനത്ത മഴ ആയതിനാൽ വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

