Heavy rains in Nagpur; Many areas were flooded; Central forces were deployed for rescue operations
നാഗ്പൂരില്‍ കനത്ത മഴ തുടരുന്നു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് നാഗ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ 5.30 വരെ 106 മില്ലിമീറ്റര്‍ മഴ ലഭിച്ചു. നിരവധി റോഡുകളും ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലായതായി അധികൃതര്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
നഗരത്തിലെ മഴക്കെടുതി തുടര്‍ച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എക്സില്‍ കുറിച്ചു. ‘ഇടവിടാതെ പെയ്യുന്ന മഴ കാരണം അംബസാരി തടാകം കരകവിഞ്ഞൊഴുകുകയാണ്. ചുറ്റുപാടുമുള്ള താഴ്ന്ന പ്രദേശങ്ങളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നഗരത്തിന്റെ മറ്റ് ഭാഗങ്ങളെയും ബാധിച്ചിട്ടുണ്ട്’ എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.
പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ ഒന്നിലധികം ടീമുകളെ ഉടന്‍ സജീവമാക്കണമെന്ന് നാഗ്പൂര്‍ കളക്ടര്‍, മുനിസിപ്പല്‍ കമ്മീഷണര്‍, പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് ഉപമുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ടീമുകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…