ദില്ലി : വടക്കേ ഇന്ത്യയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ ദുരിതങ്ങളിൽ 58 പേർ മരിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേതുടര്‍ന്ന് വിനോദസഞ്ചാരികളും തീർഥാടകരുമുൾപ്പെടെ അഞ്ഞൂറിലേറെപ്പേർ കുടുങ്ങിക്കിടക്കുകയാണ്.
ഇടമുറിയാതെ പെയ്ത മഴയിൽ യമുനാ നദിയിലെ ജലനിരപ്പ് അപകടരേഖയും കടന്ന് 205.94 മീറ്ററിൽ എത്തിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഓൾഡ് യമുന പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ താത്കാലിക ക്യാമ്പുകളിലേക്കു മാറ്റാനുള്ള നടപടികൾ തുടരുകയാണെന്ന് സർക്കാർ അറിയിച്ചു.
ദില്ലിയില്‍ ആറു ജില്ലകളിലൂടെയാണ് യമുന ഒഴുകുന്നത്. ഹരിയാനയിലെ ഹാത്നി കുണ്ഡ് ബാരേജിൽ നിന്നു കൂടുതൽ ജലം തുറന്നുവിടുന്നതോടെ യമുനയിലെ ജലനിരപ്പ് ഇനിയും ഉയരും. ഇതോടെ ദില്ലി പ്രളയഭീഷണിയിലായി. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ 30 ബോട്ടുകൾ സജ്ജമാക്കിയെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചിരുന്നു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…