Saturday, December 20, 2025

ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ! കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അദ്ധ്യാപകനെയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. പ്രിന്‍സിപ്പല്‍ ഡോ.സുനില്‍കുമാര്‍, അദ്ധ്യാപകനായ രമേശന്‍ എന്നിവർക്ക് എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് മർദ്ദനമേറ്റെന്നാണ് പരാതി. പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്എഫ്ഐ ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത് എന്നാണ് വിവരം. തര്‍ക്കത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്‌തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രവര്‍ത്തകര്‍ അനുവദിക്കാതിരുന്നതോടെ മറ്റ് അദ്ധ്യാപകര്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഇതിനിടെയാണ് അധ്യാപകനായ രമേശന് പരിക്കേറ്റത്.

എന്നാൽ പ്രിന്‍സിപ്പല്‍ എസ്എഫ്ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം. അഭിനവും ആശുപത്രിയിലാണ്.

Related Articles

Latest Articles