Thursday, December 18, 2025

ഹേമ കമ്മിറ്റി റിപ്പോർട്ട് ! അഞ്ചാം നാൾ മൗനം വെടിയാനൊരുങ്ങി അമ്മ ! വൈകുന്നേരം 3 മണിക്ക് വാർത്താ സമ്മേളനം

മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒടുവിൽ മൗനം വെടിഞ്ഞ് താര സംഘടന അമ്മ. റിപ്പോർട്ട് പുറത്ത് വന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് സംഘടനയുടെ പ്രതികരണം. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് നടത്തുന്ന വാർത്താസമ്മേളനത്തിലാകും വിഷയത്തിൽ സംഘടനയുടെ പ്രതികരണം പുറത്ത് വരിക. റിപ്പോർട്ട് പുറത്ത് വന്ന ദിവസം പ്രതികരണം ആരാഞ്ഞെങ്കിലും പഠിച്ച ശേഷം പ്രതികരിക്കാം എന്നാണ് സംഘടനാ നേതൃത്വം വ്യക്തമാക്കിയിരുന്നത്.

റിപ്പോർട്ട് പുറത്തു വന്നിട്ടും പ്രതികരണം വൈകുന്നതിലും വിഷയത്തിൽ എക്സിക്യൂട്ടീവ് യോഗം ചേരാത്തതിലും സംഘടനയ്ക്കുള്ളിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. വിഷയത്തിൽ താര സംഘടന നേരത്തെ പ്രതികരിക്കേണ്ടിയിരുന്നുവെന്നും പ്രതികരിക്കാൻ വൈകിയതിൽ താൻ വിഷമിക്കുന്നുവെന്നും വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പ്രതികരിച്ചിരുന്നു.

സംഘടനയുടെ മൗനത്തിൽ ആഷിഖ് അബു അടക്കമുള്ള സംവിധായകരും പ്രതികരിച്ചിരുന്നു. പൊതു സമൂഹത്തിന് മുന്നിൽ സംഘടനയുടെ പ്രതിച്ഛായ നഷ്ടമാകും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുന്നതിനിടെയാണ് സംഘടനയുടെ പ്രതികരണം പുറത്ത് വരുന്നത്.

Related Articles

Latest Articles