Saturday, December 20, 2025

നിങ്ങൾക്ക് അയാൾ, ട്രംപിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജെ ഡി വാൻസ്! പക്ഷെ ഞങ്ങൾക്ക് അയാൾ “ബോബ്കാറ്റ്”!!!സീക്രട്ട് സർവീസ് വിഐപികൾക്ക് സുരക്ഷാ കോഡുകൾ നൽകുന്നുവെന്ന് റിപ്പോർട്ട്! പ്രമുഖരുടെ രഹസ്യ കോഡുകൾ എന്തെന്ന് നോക്കാം

അമേരിക്കയിലെ സുരക്ഷാ ഏജൻസിയായ സീക്രട്ട് സർവീസിന്റെ സുരക്ഷയൊരുക്കുന്ന വ്യക്തികൾക്ക് കോഡ് നാമങ്ങൾ നൽകുമെന്ന് റിപ്പോർട്ട്. പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, പ്രഥമ വനിതകൾ, എന്നിവർക്ക് സുരക്ഷയൊരുക്കുന്നതിന്റെ ചുമതല സീക്രട്ട് സർവീസിനാണ്.

അടിയന്തിര സാഹചര്യങ്ങളിൽ ആശയവിനിമയം സുഗമമാക്കുന്നതിനാണ് ഇത്തരത്തിൽ കോഡ് നാമങ്ങൾ നൽകിയിരിക്കുന്നത്. ഒരു സീക്രട്ട് സർവീസ് വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യക്തിയുടെ പശ്ചാത്തലവുമായോ വ്യക്തിഗത ചരിത്രവുമായോ ബന്ധപ്പെട്ടാകും കോഡ് നാമങ്ങൾ നിശ്ചയിക്കുക.

ട്രംപിൻ്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജെ ഡി വാൻസിന്റെ കോഡ് നാമം“ബോബ്കാറ്റ്” എന്നാണെന്ന് വാൻസിൻ്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തി. അദ്ദേഹം പഠിച്ചിരുന്ന കെൻ്റക്കിയിലെ ജാക്‌സണിൽ സ്ഥിതി ചെയ്യുന്ന ഒഹായോ യൂണിവേഴ്‌സിറ്റിയും ബ്രെത്തിറ്റ് കൗണ്ടി ഹൈസ്‌കൂളും “ബോബ്‌കാറ്റ്‌സ്” എന്നാണ് അറിയപ്പെടുന്നത്.

സീക്രട്ട് സർവീസ് പ്രമുഖർക്ക് നൽകിയിരിക്കുന്ന മറ്റ് കോഡ് നാമങ്ങൾ ഏതൊക്കെയാണ്?

യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ: റെനഗേഡ് വൈസ് പ്രസിഡന്റ് – അദ്ദേഹത്തിൻ്റെ ഐറിഷ് വേരുകളെ സൂചിപ്പിക്കുന്നു .

ജിൽ ബൈഡൻ: കെൽറ്റിക്കിനെ വിവാഹം കഴിച്ചതിനാൽ പ്രഥമ വനിതയ്ക്ക് കാപ്രി എന്ന പേര് ലഭിച്ചു.

ജിമ്മി കാർട്ടർ: ഡീക്കൺ – കാർട്ടറുടെ അഗാധമായ മതവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു”.

റോസലിൻ കാർട്ടർ: മുൻ പ്രഥമ വനിതയും കാർട്ടറുടെ ഭാര്യയുമായ റോസലിൻ ഡാൻസർ ആൻഡ് ലോട്ടസ് എന്ന് വിളിക്കപ്പെട്ടു.

ബിൽ ക്ലിൻ്റണും ഹിലാരി ക്ലിൻ്റണും: ബിൽ ക്ലിന്റണിന്റെ കോഡ് നാമം ഈഗിൾ. എവർഗ്രീൻ എന്നാണ് ഭാര്യ ഹിലരിയുടെ കോഡ് നാമം.

മൈക്ക് പെൻസും കാരെൻ പെൻസും: അദ്ദേഹത്തിൻ്റെ കോഡ് നാമം ഹൂസിയർ എന്നാണ്, ഭാര്യയുടേത് ഹമ്മിംഗ്ബേർഡ് എന്നാണ്.

ജോൺ എഫ് കെന്നഡിയും ജാക്കി കെന്നഡിയും: സീക്രട്ട് സർവീസ് ജോൺ എഫ് കെന്നഡിയെ ലാൻസർ എന്നും ഭാര്യയെ ലേസ് എന്നും വിശേഷിപ്പിച്ചു

മൊഗുളും മ്യൂസും: ഡൊണാൾഡ് ട്രംപിന് മൊഗുൾ എന്ന കോഡ് നാമം ലഭിച്ചു,

കമലാ ഹാരിസ്: 2020 ഓഗസ്റ്റിൽ വിപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷം അവർ ‘പയനിയർ’ എന്ന പേര് തെരഞ്ഞെടുത്തു.

Related Articles

Latest Articles