Here is the Posh Act that will provide protection..Women Commission chairperson wants to build a shield for women journalists
തിരുവനന്തപുരം : തൊഴിലിടങ്ങളിൽ സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചു പരാതിപ്പെടാനുള്ള ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചാൽ മാത്രം പോരെന്നും ലഭിക്കുന്ന പരാതികളിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്ന് വനിതാ കമ്മിഷൻ ചെയർപഴ്സൺ അഡ്വ. പി.സതീദേവി പറഞ്ഞു. മാധ്യമപ്രവർത്തകർക്കായി വനിതാ കമ്മിഷനും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച “പോഷ് ആക്ട് 2013 ” സബ്ജില്ലാതല സെമിനാർ കേരസരി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .
തൊഴിലിടങ്ങളിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും സമൂഹം ഗൗരവമായി ചർച്ച ചെയ്യണം. വിവിധ മേഖലകളിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ തുറന്നുപറയുന്നതിനായി വനിതാ കമ്മിഷൻ പബ്ലിക്ക് ഹിയറിങ്ങ് സംഘടിപ്പിച്ചു വരികയാണ്. മാധ്യമമേഖലയിലും സ്ത്രീപക്ഷ കാഴ്ചപ്പാട് വേണം. പ്രമുഖ വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി ‘മാധ്യമങ്ങൾക്കൊരു മാർഗരേഖ:’ സ്ത്രീപക്ഷ കാഴ്ചപ്പാട് എന്ന കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയും നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും സതീദേവി പറഞ്ഞു. ലീഗൽ കം പ്രൊബേഷൻ ഓഫിസർ വി.എൽ.അനീഷ ക്ലാസെടുത്തു. കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അനുപമ ജി.നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.കൃപ, മുതിർന്ന മാധ്യമപ്രവർത്തക സരസ്വതി നാഗരാജൻ, ശരത് ഉമയനല്ലൂർ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വനിത കമ്മിഷനും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 സബ്ജില്ലാതല സെമിനാർ കേസരി ഹാളിൽ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ.പി. സതീദേവി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…