Monday, December 15, 2025

അതാ വരുന്നു, നാവികസേനയുടെ കരുത്ത് കൂട്ടാൻ പുതിയ അന്തർവാഹിനികളും റഫാൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും; കരാറുകൾ വർഷാവസാനത്തോടെ!

ദില്ലി: വർഷാവസാനത്തോടെ മൂന്ന് സുപ്രധാന കരാറുകൾ പൂർത്തിയാക്കാനൊരുങ്ങി നാവികസേന. മൂന്ന് പുതിയ അന്തർവാഹിനികൾ, 26 റഫാൽ-മറൈൻ യുദ്ധവിമാനങ്ങൾ, 31 MQ-9B ഡ്രോണുകൾ തുടങ്ങിയവയ്‌ക്കുള്ള കരാറുകളാണ് നാവികസേന വർഷാവസാനത്തോടെ യാഥാർത്ഥ്യമാകുന്നത്.

മുംബൈയിലെ മസഗാവ് ഡോക്ക്‌യാർഡിൽ നിർമ്മിക്കാനിരുന്ന മൂന്ന് സ്‌കോർപീൻ അന്തർവാഹിനികൾ കൂടി ഉൾപ്പെടുത്തി കടനലിനടിയിലേയും പ്രതിരോധം ശക്തിപ്പെടുത്തും. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡുമായാണ് കരാറിലെത്തിയിരിക്കുന്നത്. ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഐഎൻഎസ് വിക്രാന്തിനായി 26 റഫാൽ-എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് രണ്ടാമത്തെ കരാർ. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നാവികസേനയുടെ ശ്രമം.

ഈ വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പൂർണമായ രീതിയിൽ സജ്ജമാക്കാനും സമുദ്ര പ്രതിരോധ മേഖലയിൽ സേനയുടെ ശേഷി വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. അമേരിക്കയിൽ നിന്ന് 31 MQ-9 ഡ്രോണുകൾ വാങ്ങുന്നതിനാണ് നാവികസേനയുടെ മൂന്നാമത്തെ കരാർ. 32,000 കോടി രൂപയുടെ ഈ പ്രോജക്ട് ഒക്ടോബർ 31-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Related Articles

Latest Articles