Here it comes, new submarines, Rafale fighter jets and drones to bolster the navy; Contracts by the end of the year!
ദില്ലി: വർഷാവസാനത്തോടെ മൂന്ന് സുപ്രധാന കരാറുകൾ പൂർത്തിയാക്കാനൊരുങ്ങി നാവികസേന. മൂന്ന് പുതിയ അന്തർവാഹിനികൾ, 26 റഫാൽ-മറൈൻ യുദ്ധവിമാനങ്ങൾ, 31 MQ-9B ഡ്രോണുകൾ തുടങ്ങിയവയ്‌ക്കുള്ള കരാറുകളാണ് നാവികസേന വർഷാവസാനത്തോടെ യാഥാർത്ഥ്യമാകുന്നത്.
മുംബൈയിലെ മസഗാവ് ഡോക്ക്‌യാർഡിൽ നിർമ്മിക്കാനിരുന്ന മൂന്ന് സ്‌കോർപീൻ അന്തർവാഹിനികൾ കൂടി ഉൾപ്പെടുത്തി കടനലിനടിയിലേയും പ്രതിരോധം ശക്തിപ്പെടുത്തും. ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡുമായാണ് കരാറിലെത്തിയിരിക്കുന്നത്. ഏകദേശം 40,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഐഎൻഎസ് വിക്രാന്തിനായി 26 റഫാൽ-എം യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് രണ്ടാമത്തെ കരാർ. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനാണ് നാവികസേനയുടെ ശ്രമം.
ഈ വിമാനങ്ങൾ കൂടി എത്തുന്നതോടെ ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് പൂർണമായ രീതിയിൽ സജ്ജമാക്കാനും സമുദ്ര പ്രതിരോധ മേഖലയിൽ സേനയുടെ ശേഷി വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. അമേരിക്കയിൽ നിന്ന് 31 MQ-9 ഡ്രോണുകൾ വാങ്ങുന്നതിനാണ് നാവികസേനയുടെ മൂന്നാമത്തെ കരാർ. 32,000 കോടി രൂപയുടെ ഈ പ്രോജക്ട് ഒക്ടോബർ 31-നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…