India

ചരിത്ര സന്ദർശനത്തിന് തുടക്കം; പാരീസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടികൾ ഇങ്ങനെ

രണ്ട് ദിവസത്തെ ഫ്രാൻസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസിൽ എത്തി. വൈകിട്ട് 7.30ന് പ്രധാനമന്ത്രി മോദി സെനറ്റിലെത്തി സെനറ്റ് പ്രസിഡന്റ് ജെറാഡ് ലാർച്ചറെ കാണും.
ഏകദേശം 8.45ന് പ്രധാനമന്ത്രി ഫ്രഞ്ച് പ്രധാനമന്ത്രി മിസ് എലിസബത്ത് ബോണുമായി കൂടിക്കാഴ്‌ച നടത്തും.
പ്രധാനമന്ത്രി മോദി അടുത്തതായി ലാ സീൻ മ്യൂസിക്കേലിൽ രാത്രി 11 മണിക്ക് (IST) ഇന്ത്യൻ കമ്മ്യൂണിറ്റി പരിപാടിയെ അഭിസംബോധന ചെയ്യും. അതിനുശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്താഴത്തിനായി പ്രധാനമന്ത്രി മോദി എലിസി കൊട്ടാരത്തിലെത്തും.

ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം നേവൽ ജെറ്റുകളും മൂന്ന് അധിക സ്കോർപീൻ അന്തർവാഹിനികളും വാങ്ങുന്നതിനുള്ള കരാർ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
ഏകദേശം 90,000 കോടി രൂപയുടെ ഇടപാടുകളിൽ 22 സിംഗിൾ സീറ്ററും നാല് ഡബിൾ സീറ്റർ ട്രെയിനർ പതിപ്പും അടങ്ങുന്ന 26 റഫാൽ എം വിമാനങ്ങൾ ഉൾപ്പെടുമെന്നാണ് വിവരം.

Anusha PV

Recent Posts

ആം ആദ്മി പാർട്ടിയുടെ പൊയ്മുഖം വലിച്ചുകീറി മുൻ ആപ് നേതാവ് !

എല്ലാത്തിനും പിന്നിൽ അരവിന്ദ് കെജ്‌രിവാൾ ! സ്വാതി മലിവാൾ കൊ-ല്ല-പ്പെ-ട്ടേ-ക്കാം ; തുറന്നടിച്ച് മുൻ ഭർത്താവ് ; ദൃശ്യങ്ങൾ കാണാം...

50 mins ago

വാരാണസി പ്രചാരണ ചൂടിലേക്ക് ! മോദിയുടെ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത് 42 പേർ! ഭൂരിപക്ഷം വർദ്ധിക്കുമെന്ന് ബിജെപി; മോദി ഇന്ന് വീണ്ടും വാരാണസിയിൽ

കാശി: പത്രികാ സമർപ്പണത്തിന്റെ അവസാന ദിനവും കടന്നുപോകുമ്പോൾ പ്രചാരണ ചൂടിലേക്ക് കടന്ന് വാരാണസി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലം എന്ന നിലയിൽ…

1 hour ago

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

3 hours ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

3 hours ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

4 hours ago