Sunday, December 14, 2025

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെയാണ് അജ്ഞാതർ ഹാദിക്ക് നേരെ നിറയൊഴിച്ചത്. ഇയാളെ അതീവ ഗുരുതരാവസ്ഥയിൽ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ കോമയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗാളിനോട് യോജിപ്പിച്ച് ഗ്രേറ്റർ ബംഗ്ലാദേശ് രൂപീകരിക്കുമെന്ന് പല പൊതുവേദികളിലും ഇയാൾ വീരവാദം മുഴക്കുകയും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:25 ഓടെ, ജുമുഅ നമസ്കാരത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. ബിജോയ്‌നഗറിലെ ബോക്സ് കൾവർട്ട് റോഡ് ഏരിയയിൽ വെച്ച് മോട്ടോർ ബൈക്കിൽ എത്തിയ അജ്ഞാതരായ അക്രമികൾ ഹാദിക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഹാദിയെ ഉടൻ തന്നെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ ഇടത് ചെവിക്കടുത്ത് വെടിയേറ്റ മുറിവുണ്ട്. തലയ്ക്കുള്ളിൽ വെടിയുണ്ട തറച്ചിരിക്കുന്ന നിലയിലാണ്. ഹാദിക്ക് വലിയ അളവിൽ രക്തം നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ ഹാദി വെന്റിലേറ്ററിലാണ്

Related Articles

Latest Articles